Kunafa - An Arabic Dessert
Ingredients:
Kunafa dough 500Gm
Butter 100Gm
Mozzarella cheese 1Cup
For sauce:
Milk 1Cup
Cornflour 1Tbsp
Sugar 1Tbsp
For syrup:
Water 1Cup
Sugar 2Cup
Lemon juice 1Tbsp
Cardemom 2
Method:
ആദ്യം ഷുഗർ സിറപ്പ് തയ്യാറാക്കാം. അതിനുവേണ്ടി ഒരു പാനിൽ water, sugar, lemon juice, cardemom എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. കയ്യിൽ ഒട്ടുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക. ഇനി ക്രീം സോസ് ഉണ്ടാക്കാനായി ഒരു പാനിൽ milk, cornflour, sugar ചേർത്തിളക്കി നന്നായി തിളപ്പിക്കുക. ഇത് നല്ല കട്ടിയുള്ള പാകത്തിലാകുമ്പോൾ തീ ഓഫ് ചെയ്യാം.
ഇനി kunafa dough ചെറുതായി മുറിച്ചിടുക. ഇതിലേക്ക് butter ഉരുക്കിയതും ചേർത്തു നന്നായി കൈകൊണ്ടു മിക്സ് ചെയ്യുക. ഇനി നന്നായി ബട്ടർ പുരട്ടിയ ഒരു ബേക്കിംഗ് ട്രേയിൽ പകുതി kunafa dough ഇട്ടു നന്നായി അമർത്തിയത്തിനു ശേഷം മുകളിൽ ക്രീം നിരത്തുക. അതിനു മുകളിൽ ചീസ് നിരത്തുക. ശേഷം ബാക്കിയുള്ള dough മുകളിൽ നിരത്തി നന്നായി അമർത്തി ചൂടാക്കിയ ഓവനിൽ 180℃ 20mnts ബേക്ക് ചെയ്തെടുക്കുക. ശേഷം ഷുഗർ സിറപ്പ് ഇതിലേക്ക് ഒഴിക്കുക. ഇതു വേറൊരു പ്ലേറ്റിൽ കമഴ്ത്തിയിട്ടു മുകളിൽ ബാക്കി സിറപ്പ് ഒഴിച്ചു പിസ്ത ചെറുതായി അരിഞ്ഞതിട്ടു അലങ്കരിക്കാം. ഇനി മുറിച്ചെടുത്തു സെർവ് ചെയ്യാം. നല്ലൊരു അടിപൊളി സ്വീറ്റ് റെഡി...


0 comments :
Post a Comment